ദൈവത്തിന്റെ വിരലുകൾ

                                                                                                                        ലേഖകൻ


ഐ. ഡി.രഞ്ജിത്ത്


                        ആർത്തർ മില്ലർ


ദൈവത്തിന്റെ വിരലുകൾ


ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും നാടക പ്രവർത്തകരിൽ ഒരാളായിരുന്നു ആർത്തർ മില്ലർ. അമേരിക്കൻ സ്റ്റേജിലെ അവസാനത്തെ മികച്ച പരിശീലകൻ എന്നാണ് മരണശേഷം മില്ലറെ പല പ്രമുഖരും വിശേഷിപ്പിച്ചത്. നിരവധി തിരക്കഥകളും എഴുതി. ദി മിസ്ഫിറ്റ്സ് (1961) എന്ന് ചിത്രത്തിലൂടെയാണ് മില്ലർ ശ്രദ്ധേയനാകുന്നത്. ലോസ് ഏഞ്ചൽസിലെ ഫോക്സ് സ്റ്റുഡിയോ ലോട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ നിർമ്മാണ കമ്പനിയായ 20th സെഞ്ച്വറി സ്റ്റുഡിയോ തിരക്കഥാകൃത്ത് എന്ന നിലയിൽ കൂടുതൽ ലാഭകരമായ ഓഫറുകൾ നൽകിയിട്ടും മില്ലർ തിയറ്ററിൽ തന്നെനിന്നു. 


"വരണ്ടനാവുകൾ കൊണ്ട് വിധാതാക്കളെ സ്തുതിക്കാൻ ധൈര്യപ്പെടുന്നവൻ" എന്നാണ് മില്ലർ സമൂഹത്തെ നിർവചിക്കുന്നത്. മില്ലറിന്റെ നാടകങ്ങളിൽ ആവർത്തിച്ചുവരുന്ന ഒരു കഥാപാത്രം സമൂഹമാണ്. അമേരിക്കൻ ജീവിതാനുഭവങ്ങളിൽ നിന്ന് മില്ലർ കണ്ടെടുത്ത നിയോലിബറിസ (ഉപയോഗിച്ചതിനു ശേഷം വലിച്ചെറിയുക)ത്തിന്റെ അസുരവിത്തുക്കൾ ലോക നാടകവേദിയിൽ ആദ്യം പാകിയത് മില്ലറാണ്. അമേരിക്കൻ മൂല്യാധിഷ്ഠിത സംസ്കാരത്തെ നിരന്തരം ചോദ്യം മുലകളിൽ നിർത്തിയിട്ടുള്ള നാടകകൃത്തുകളിൽ മില്ലർ എന്നും മുൻപിലാണ്. 

1916 ഒക്ടോബർ 17നാണ് ന്യൂയോർക്കിലെ ഒരു യാഥാസ്ഥികൾ യഹൂദ കുടുംബത്തിൽ ആർത്തർ മില്ലർ ജനിക്കുന്നത്. ദാരിദ്ര്യത്തിൽ കൂപ്പുകുത്തിയ കുടുംബം. ദാരിദ്ര്യത്തെ മറികടക്കുവാൻ  കിഴക്കുനിന്ന് വന്ന് ഏതോ അപരിചിതമായ ദിക്കിലേക്ക് പറന്നു പോകുന്ന പക്ഷികളെ നിരീക്ഷിക്കുമായിരുന്നു.  ഓരോ പക്ഷിയെയും മില്ലറിന് ഓരോ കഥാപാത്രമായിന്നു. കുട്ടിക്കാലത്ത് ഈ നിരീക്ഷണങ്ങളിൽ നിന്നാകാം രംഗഭാഷയുടെ ചുമത്ക്കാരങ്ങൾ മില്ലറിൽ സൃഷ്ടിക്കപ്പെടുന്നത്. 


കുട്ടിക്കാലം മുതൽക്കേ ഒരു അമേരിക്കക്കാരൻ എന്ന അഭിമാനബോധം മില്ലറിന് അടക്കിഭരിച്ചിരുന്നു. എന്നാൽ ന്യൂനപക്ഷ സമുദായമായ യഹൂദന്മാരോടുള്ള അമേരിക്കയുടെ സൗഹൃദങ്ങൾ നാൾക്കുനാൾ നീതിയുക്തമല്ലാതായിത്തീർന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒറ്റപ്പെടലുകൾ തൊട്ടടുത്ത നിമിഷം കുറ്റവാളിയായിത്തീരുന്നു അവസ്ഥ കുടുംബജീവിതം തന്നെ ആകെ തകർത്തു. ഈയൊരു പശ്ചാത്തലത്തിലാണ് ഫോക്കസ് എന്ന നോവൽ അപകടകരവും ഇതിഹാസസമാനവുമായി രംഗപ്രവേശം ചെയ്യുന്നത്. അമേരിക്കയുടെ യഹൂദ വിരോധമാണ് മില്ലറിന്റെ ഫോക്കസിലെ (Focus) മുഖ്യപ്രമേയം. 


1930 കൾ മുതൽ ഇടതുപക്ഷ സാഹിത്യ സംഘത്തിലെ സജീവാംഗമായി. സാഹിത്യം ജനപക്ഷത്തിന്റെ നാവുകളായി രൂപാന്തരപ്പെടണം എന്ന നിലപാടിൽ മില്ലർ ഉറച്ചുനിന്നു. മുതലാളിത്ത വ്യവസ്ഥിതിയോട് ബില്ലറിന് കടുത്ത തീർപ്പായിരുന്നു. 


മില്ലറിന്റെ ഏറെ ശ്രദ്ധേയമായ 'ഒരു സെയിൽസ്മാന്റെ മരണം' അൻപതുകളിലാണ് വേദിയിൽ എത്തുന്നത്. നാടകം രംഗവേദികളെ ആകെ പിടിച്ചുലച്ചു. രക്തം തളംകെട്ടി, ഒഴുകുവാൻ ആകാതെ കിടക്കും പോലെയായിരുന്നു പ്രേക്ഷകർക്കുള്ളിൽ നിശബ്ദത. കഥാപാത്രങ്ങളുടെ സ്ഥാനത്ത് തങ്ങളെ കണ്ട്  നിശബ്ദതയ്ക്കിടയിൽ ചിലർ ഉറക്കെ കരയുന്നു. മില്ലറിലെ പ്രതിഭ തെളിയിച്ച ഉജ്ജ്വല വിജയമായിരുന്നു ഈ നാടകം. 


തന്റെ കഥാപാത്രങ്ങൾക്ക് ദൈവത്തിന്റെ വിരലുകൾ വേണമെന്ന് ശഠിച്ച നാടകകൃത്തായിരുന്നു മില്ലർ. അത് കൊണ്ടാകാം ഒരേസമയം വിരലുകൾ കൊണ്ട് വിശുദ്ധനാകാനും ക്രൂശിക്കുവാനും മില്ലറിന് കഴിഞ്ഞത്. 


സ്ഥാപനവൽക്കരിക്കപ്പെട്ട ബുദ്ധി കേന്ദ്രങ്ങൾ നിർദ്ദേശിക്കുന്ന മാർഗങ്ങളിലൂടെ സർഗാത്മകത പേറി ഉയരങ്ങളിലേക്ക് നടന്നു കയറുന്ന നവലോകം. അവർ ഉയരങ്ങൾ കീഴടക്കുമ്പോഴും അവരുടെ കാൽകീഴിൽ ചതഞ്ഞ സ്നേഹവിശ്വാസങ്ങളും വിലാപങ്ങളും ഈറനണിഞ്ഞ അനുഭവങ്ങളുമുണ്ടെന്ന് അവർ അറിയില്ല, അറിയാൻ ശ്രമിക്കില്ല.  മണ്ണിനടിയിലെ ഈ വേദന  മില്ലറിനുണ്ടായിരുന്നു എന്ന് മില്ലറിന്റെ ജീവിതം പകർത്തിയ ആർത്തർ മില്ലർ - ഒരു ജീവിതം (Arthur miller - Alife) എന്ന പുസ്തകം തയ്യാറാക്കിയ മാർട്ടിൻ ഗോട്ട് ഫ്രൈഡ് രേഖപ്പെടുത്തിയിട്ടുണ്ട്.



Comments

Popular posts from this blog

സേവ്യർ പുൽപ്പാട്ട് അരനൂറ്റാണ്ട് നടന്ന വഴികളിലൂടെ