സാർഥകമായ രണ്ടു ദിനങ്ങൾ 

നന്മ സംസ്ഥാന നേതൃത്വ ശില്പശാല 2023 


കുന്ദംകുളം: ജാതി മത വർഗ്ഗകക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കലാകാരൻ്റെ ക്ഷേമത്തിനായി, എല്ലാ കലാകാരന്മാരെയും ഒരേ കൊടിക്കീഴിൽ ചേർത്തു പിടിക്കുന്ന  കലാകാരന്മാരുടെ സംഘടന

നന്മ [നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ് സ്]  നന്മയുടെസംസ്ഥാന നേതൃത്വ ശില്പശാല  ഏപ്രിൽ 3, 4 തീയതികളിലായി  കുന്നംകുളം ലിവ ടവറിൽ നടന്നു. സംഘാടന മികവുകൊണ്ടും  സെഷനുകളുടെ  പ്രത്യേകത കൊണ്ടും മനോഹരമായ ശില്പശാല .

              ബാലജനസഖ്യത്തിൻ്റെ സജീവ പ്രവർത്തക എന്ന നിലയിൽ ബാല്യ കൗമാരങ്ങളെ സജീവമാക്കി കടന്നു പോയത് ഇത്തരത്തിലുള്ള  ക്യാമ്പുകളും കലോത്സവങ്ങളും മറ്റുമായിരുന്നു. പക്ഷേ  ഈ പ്രായത്തിൽ ശരിക്കും സാർഥകമായ രണ്ടു ദിനങ്ങളാണ് കടന്നു പോയത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള പ്രതിനിധികളെ കാണാനും സംസാരിക്കാനും വിശേഷങ്ങൾ പങ്കു വെക്കാനും കഴിഞ്ഞത് നല്ലൊരനുഭവമായി.

          മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി.രവീന്ദ്ര നാഥിൻ്റെ പ്രൗഢഗംഭീരമായ ഉദ്ഘാടന പ്രസംഗത്തോടെ ശില്പശാല ആരംഭിച്ചു. മാനവികതയുടെ പക്ഷത്തുനിന്നു കൊണ്ട് കലാകാരൻ കമ്പോളത്തെ ചെറുക്കണമെന്നും, കാലത്തിനൊപ്പമോ  അതിനു മുന്നോടിയായോ  സഞ്ചരിക്കണമെന്നും പറഞ്ഞു വെച്ച ഉ ദ്ഘാടകൻ, വർത്തമാനകാലസാഹചര്യത്തിൽ നിർമിത ബുദ്ധിയുടെ കടന്നു കയറ്റം എങ്ങനെ കലാകാര സമൂഹത്തെ ബാധിക്കും എന്ന ആശങ്കയും പങ്കുവെച്ചു.

     നയരേഖ ( അജിത്ത് കുമാർ ഗോത്തുരുത്ത് ] സംഘടന രേഖ  ജാനമ്മ കുഞ്ഞുണ്ണി ] അവതരണവും അതിനു ശേഷം നാലു ഗ്രൂപ്പുകളായി നടത്തിയ ചർച്ചയും  ഗ്രൂപ്പുകൾ തയ്യാറാക്കിയ കുറിപ്പുകളുടെ അവതരണവും ഗംഭീരമായി. സമത്വം സാഹോദര്യം ,മാനവികത തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിക്കുന്ന നന്മ യുടെ അംഗങ്ങൾ തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കാൻ ഗ്രൂപ്പ് ചർച്ചയ്ക്ക് സാധിച്ചു. പിന്നീട് സോഷ്യൽ മീഡിയ - സാധ്യതകൾ ,ഉപയോഗം വിഷയത്തിൽ പ്രദീപ് ഗോപാൽ  നയിച്ച ക്ലാസ്സ്  മാറി വരുന്ന കാലഘട്ടത്തിൽ കലാകാരൻ സ്വയം നവീകരിക്കുന്നതിനെ  ബോധ്യപ്പെടുത്തുന്നതായിരുന്നു.

       രണ്ടാം ദിവസം  വ്യത്യസ്തങ്ങളായ നാലു സെഷനുകൾ.  കാലത്തെ ,സമൂഹത്തെ ,ജീവിതത്തെ പഠിക്കുന്നവനായിരിക്കണം കലാകാരൻ എന്നും മതവിശ്വാസി ആയിരിക്കുമ്പോഴും അവൻ എങ്ങനെ മതേതരനായിരിക്കണമെന്നും വിദേശീയവും സ്വദേശീയവുമായ ഉജ്ജ്വലാശയങ്ങളെ എങ്ങനെ സാംശീകരിക്കണമെന്നും ഊന്നിപ്പറഞ്ഞു കൊണ്ടുള്ളതായിരുന്നു പ്രഭാഷകനും നാടകകൃത്തും സംവിധായകനുമായ ശ്രീ.കെ.പി.എസ്.പയ്യനടം കൈകാര്യം ചെയ്ത 'മതനിരപേക്ഷത മാനവികത:  സെഷൻ

     ലിംഗനീതി നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിലൂടെ തുടങ്ങി കാലാകാലങ്ങളായി  നിലനിൽക്കുന്ന .സ്ത്രീവിരുദ്ധ ആചാരകളേയും നിലപാടുകളേയും ചൂണ്ടിക്കാട്ടി സ്ത്രീകൾക്ക് മതവും സമൂഹവും നിഷേധിക്കുന്ന നീതിയെയും ഇടങ്ങളെയും സ്പർശിച്ചു കൊണ്ടുള്ളതായിരുന്നു പ്രിയപ്പെട്ട സാഹിത്യകാരിയും പ്രഭാഷകയുമായ പി.എ. മാനസിയുടെ  'ലിംഗനീതി' ക്ലാസ്സ്

         നവോത്ഥാന കാലത്തെ സാംസ്ക്കാരിക മുന്നേറ്റങ്ങൾ എന്ന വിഷയം കൈകാര്യം ചെയ്ത പ്രഭാഷകനും നാടകകൃത്തും സംവിധായകനും നടനുമായ സേവ്യർ പുൽപ്പാട്ട്  ചരിത്രത്തെ തിരുത്തിക്കുറിച്ച  നവോത്ഥാന നായകന്മാരേയും സംഭവങ്ങളേയും വിശദമായിത്തന്നെ പ്രതിപാദിച്ചു.

    ഏററവും അവശ്യമായ ഒരു സെഷനായിരുന്നു.കലാകാരനും ക്ഷേമപദ്ധതികളും കലാകാരന്മാർക്ക് ലഭിക്കുന്ന പെൻഷൻ പദ്ധതികളെപ്പോലും സമീപകാലത്ത് മാത്രംഅറിഞ്ഞ ഒരു മനുഷ്യായുസ്സു മുഴുവൻ കലാപ്രവർത്തനങ്ങൾക്കായി  മാറ്റി വെച്ച വലിയ വിഭാഗത്തിന് അജ്ഞമായ പല ക്ഷേമ പദ്ധതികളെക്കുറിച്ചും മുൻ ക്ഷേമനിധി ബോർഡ് അംഗം ശ്രീ കൊടക്കാട് രവീന്ദ്രൻ വിശദീകരിച്ചു. നന്മ ജനറൽ സെക്രട്ടറി ശ്രീ രവി കേച്ചേരിയുടെയും ഐഡി രഞ്ജിത്തിൻ്റെയും ഉചിതമായ ഇടപെടലുകൾ  സമയബന്ധിതമായി പരിപാടികൾ നടപ്പാക്കാൻ ഉതകുന്നതായിരുന്നു. ബിഗ് സല്യൂട്ട്.

       തൻ്റെ ശബ്ദഗാംഭീര്യത്തിലൂടെ ... അനർഗ്ഗളമായ വാഗ്ധോരണിയിലൂടെ .. ആലാപനത്തിൻ്റെ മുഴക്കത്തിലൂടെ സദസ്സിനെപ്പിടിച്ചിരുത്തുന്ന പ്രഭാഷകനും കവിയും നാടകകാരനും സംഗീത നാടക അക്കാദമി സെക്രട്ടറിയുമായ ശ്രീ കരിവെള്ളൂർ മുരളിയുടെ സമാപന സമ്മേളന ഉദ്ഘാടന പ്രസംഗത്തിൻ്റെ അലയൊലികൾ ഹൃദയത്തിൽ സൂക്ഷിച്ചു കൊണ്ടാണ് രണ്ടു ദിവസത്തെ ശില്പശാല കഴിഞ്ഞ് പ്രതിനിധികൾ മടങ്ങിയത്.ഒരു പാട് നന്ദി : നന്മ - സംസ്ഥാനക്കമ്മിറ്റി




അവലോകനം    

ഉമാദേവി. പി. പയ്യന്നൂർ

Comments

Popular posts from this blog

ദൈവത്തിന്റെ വിരലുകൾ

സേവ്യർ പുൽപ്പാട്ട് അരനൂറ്റാണ്ട് നടന്ന വഴികളിലൂടെ