Posts

Showing posts from April, 2023

സേവ്യർ പുൽപ്പാട്ട് അരനൂറ്റാണ്ട് നടന്ന വഴികളിലൂടെ

Image
  സേവ്യർ പുൽപ്പാട്ട് അരനൂറ്റാണ്ട് നടന്ന വഴികളിലൂടെ ... ലേഖകൻ         ബാബു പള്ളാശ്ശേരി അമ്പലപ്പറമ്പുകളിലും സമ്മേളനവേദികളിലും മറ്റും പാതിരാത്രിയിലും വെളുപ്പാന്‍കാലത്തും നാടകം കാണാന്‍ പതിനായിരങ്ങള്‍ കാത്തിരിക്കുമായിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. പുതിയ തലമുറയ്ക്ക് അത് അവിശ്വസനീയമായി തോന്നാം. എന്നാല്‍, എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളുടെ മധ്യംവരെയും ഈ എണ്ണമറ്റ പ്രേക്ഷകക്കൂട്ടത്തിന്റെ മുമ്പില്‍ നാടകം കളിച്ചിട്ടുള്ള കലാകാരനാണ് സേവ്യര്‍ പുല്‍പ്പാട്ട്. രചയിതാവിന്റെയും സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും കുപ്പായത്തിനുപുറമെ അഭിനേതാവിന്റെയുംകൂടി കുപ്പായം ധരിച്ച്, നാടകത്തോടൊപ്പം വിശ്രമമില്ലാതെ സഞ്ചരിക്കുകയായിരുന്നു ഏതാണ്ട് 50 വര്‍ഷക്കാലം അദ്ദേഹം. ആ അനുഭവപാഠങ്ങള്‍ ചിലത് ഓര്‍ത്തെടുക്കുന്നു. ഇപ്പോള്‍ ആയിരം പേര്‍ നാടകം കാണാന്‍ എത്തിയാല്‍ പുതിയ തലമുറയിലെ നാടകക്കാര്‍ പറയും,  'ഭയങ്കരജനം'ആയിരുന്നെന്ന്. അവര്‍ പറയുന്നതും ശരിതന്നെ. മുഹമ്മയിലെ ആര്യക്കര ക്ഷേത്രമൈതാനത്തും ചേര്‍ത്തല പുത്തനമ്പലത്തിലെ മൈതാനത്തും എറണാകുളം പച്ചാളം അയ്യപ്പന്‍കാവ് ക്ഷേത്രമൈതാനത്തും വയ...
Image
  സാർഥകമായ രണ്ടു ദിനങ്ങൾ   നന്മ സംസ്ഥാന നേതൃത്വ ശില്പശാല 2023   കുന്ദംകുളം: ജാതി മത വർഗ്ഗകക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കലാകാരൻ്റെ ക്ഷേമത്തിനായി, എല്ലാ കലാകാരന്മാരെയും ഒരേ കൊടിക്കീഴിൽ ചേർത്തു പിടിക്കുന്ന  കലാകാരന്മാരുടെ സംഘടന നന്മ [നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ് സ്]  നന്മയുടെസംസ്ഥാന നേതൃത്വ ശില്പശാല  ഏപ്രിൽ 3, 4 തീയതികളിലായി  കുന്നംകുളം ലിവ ടവറിൽ നടന്നു. സംഘാടന മികവുകൊണ്ടും  സെഷനുകളുടെ  പ്രത്യേകത കൊണ്ടും മനോഹരമായ ശില്പശാല .               ബാലജനസഖ്യത്തിൻ്റെ സജീവ പ്രവർത്തക എന്ന നിലയിൽ ബാല്യ കൗമാരങ്ങളെ സജീവമാക്കി കടന്നു പോയത് ഇത്തരത്തിലുള്ള  ക്യാമ്പുകളും കലോത്സവങ്ങളും മറ്റുമായിരുന്നു. പക്ഷേ  ഈ പ്രായത്തിൽ ശരിക്കും സാർഥകമായ രണ്ടു ദിനങ്ങളാണ് കടന്നു പോയത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള പ്രതിനിധികളെ കാണാനും സംസാരിക്കാനും വിശേഷങ്ങൾ പങ്കു വെക്കാനും കഴിഞ്ഞത് നല്ലൊരനുഭവമായി.           മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി.രവീന്ദ്ര നാഥിൻ്റെ പ്രൗഢഗംഭീരമായ ഉദ്ഘാടന പ്രസംഗത്തോടെ ശില...

ദൈവത്തിന്റെ വിരലുകൾ

Image
                                                                                                                        ലേഖകൻ ഐ. ഡി.രഞ്ജിത്ത്                         ആർത്തർ മില്ലർ ദൈവത്തിന്റെ വിരലുകൾ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും നാടക പ്രവർത്തകരിൽ ഒരാളായിരുന്നു ആർത്തർ മില്ലർ. അമേരിക്കൻ സ്റ്റേജിലെ അവസാനത്തെ മികച്ച പരിശീലകൻ എന്നാണ് മരണശേഷം മില്ലറെ പല പ്രമുഖരും വിശേഷിപ്പിച്ചത്. നിരവധി തിരക്കഥകളും എഴുതി. ദി മിസ്ഫിറ്റ്സ് (1961) എന്ന് ചിത്രത്തിലൂടെയാണ് മില്ലർ ശ്രദ്ധേയനാകുന്നത്. ലോസ് ഏഞ്ചൽസിലെ ഫോക്സ് സ്റ്റുഡിയോ ലോട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ നിർമ്മാണ കമ്പനിയായ 20th സെഞ്ച്വറി സ്റ്റുഡിയോ തിരക്കഥാകൃത്ത് എന്ന നിലയിൽ കൂടുതൽ ലാഭകരമായ...