സേവ്യർ പുൽപ്പാട്ട് അരനൂറ്റാണ്ട് നടന്ന വഴികളിലൂടെ
സേവ്യർ പുൽപ്പാട്ട് അരനൂറ്റാണ്ട് നടന്ന വഴികളിലൂടെ ... ലേഖകൻ ബാബു പള്ളാശ്ശേരി അമ്പലപ്പറമ്പുകളിലും സമ്മേളനവേദികളിലും മറ്റും പാതിരാത്രിയിലും വെളുപ്പാന്‍കാലത്തും നാടകം കാണാന്‍ പതിനായിരങ്ങള്‍ കാത്തിരിക്കുമായിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. പുതിയ തലമുറയ്ക്ക് അത് അവിശ്വസനീയമായി തോന്നാം. എന്നാല്‍, എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളുടെ മധ്യംവരെയും ഈ എണ്ണമറ്റ പ്രേക്ഷകക്കൂട്ടത്തിന്റെ മുമ്പില്‍ നാടകം കളിച്ചിട്ടുള്ള കലാകാരനാണ് സേവ്യര്‍ പുല്‍പ്പാട്ട്. രചയിതാവിന്റെയും സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും കുപ്പായത്തിനുപുറമെ അഭിനേതാവിന്റെയുംകൂടി കുപ്പായം ധരിച്ച്, നാടകത്തോടൊപ്പം വിശ്രമമില്ലാതെ സഞ്ചരിക്കുകയായിരുന്നു ഏതാണ്ട് 50 വര്‍ഷക്കാലം അദ്ദേഹം. ആ അനുഭവപാഠങ്ങള്‍ ചിലത് ഓര്‍ത്തെടുക്കുന്നു. ഇപ്പോള്‍ ആയിരം പേര്‍ നാടകം കാണാന്‍ എത്തിയാല്‍ പുതിയ തലമുറയിലെ നാടകക്കാര്‍ പറയും, 'ഭയങ്കരജനം'ആയിരുന്നെന്ന്. അവര്‍ പറയുന്നതും ശരിതന്നെ. മുഹമ്മയിലെ ആര്യക്കര ക്ഷേത്രമൈതാനത്തും ചേര്‍ത്തല പുത്തനമ്പലത്തിലെ മൈതാനത്തും എറണാകുളം പച്ചാളം അയ്യപ്പന്‍കാവ് ക്ഷേത്രമൈതാനത്തും വയലാറിലെ രക്തസാക്ഷിനഗറിലും ന